കുവൈറ്റിലെ മിന അൽ അഹമ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; യൂണിറ്റുകളിൽ തീപിടുത്തം, ആളപായമില്ല
പ്രദീപ് പുറവങ്കര I
ഗൾഫ് കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) ഉടമസ്ഥതയിലുള്ള മിന അൽ അഹമ്മദി റിഫൈനറിക്ക് നേരെ ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് റിഫൈനറിക്കുള്ളിലെ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഗ്നിശമന സേനയും എമർജൻസി ടീമുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. മറ്റ് യൂണിറ്റുകളിലേക്ക് തീ പടരാതിരിക്കാൻ മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാ പദ്ധതികൾ പ്രകാരമുള്ള പ്രവർത്തനങ്ങളാണ് നടന്നതെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തന്ത്രപ്രധാനമായ പ്ലാന്റുകൾ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തെത്തുടർന്ന് പരിസര പ്രദേശങ്ങളിലെ വായുനിലവാരം പരിശോധിക്കുന്നതിനായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുമായി ചേർന്ന് കെ.പി.സി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാതങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എണ്ണ ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
saadsadsads
