കുവൈറ്റിൽ റേഡിയേഷൻ ചോർച്ചയെന്ന വാർത്ത വ്യാജം; അന്തരീക്ഷ നില സാധാരണ നിലയിലെന്ന് നാഷണൽ ഗാർഡ്


പ്രദീപ് പുറവങ്കര I ഗൾഫ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ റേഡിയേഷൻ ചോർച്ചയുണ്ടായതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ഔദ്യോഗികമായി നിഷേധിച്ച് കുവൈറ്റ് നാഷണൽ ഗാർഡ്. രാജ്യത്തെ അന്തരീക്ഷത്തിലോ സമുദ്രപരിധിയിലോ റേഡിയേഷൻ തോതിൽ മാറ്റമില്ലെന്നും നിലവിലെ റീഡിംഗുകൾ സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദ്‌അൻ ഫദൽ ആണ് ഇക്കാര്യം വിശദീകരിച്ചത്. ഷെയ്ഖ് സേലം അൽ-അലി സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗിലെ വിദഗ്ധ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പരിശോധനകൾ നടക്കുന്നത്. രാജ്യത്തെ റേഡിയേഷൻ മോണിറ്ററിംഗ് സംവിധാനം 24 മണിക്കൂറും പൂർണ്ണ സജ്ജമാണെന്നും യാതൊരുവിധ ആശങ്കയ്ക്കും വകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

thtgydrtereer4

You might also like

  • NEC

Most Viewed