തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്


ഷീബ വിജയൻ

തിരുവനന്തപുരം താന്നിമൂടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഇതുവരെ തുറക്കാത്ത പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. സിലിണ്ടർ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

article-image

adsedsedsa

You might also like

  • NEC

Most Viewed