അനാവശ്യ അപ്പീലുകൾ നൽകി കോടതിയുടെ സമയം കളയരുത്; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ പിഴ


ഷീബ വിജയൻ

അനാവശ്യമായ ഹർജികൾ നൽകി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി. രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി കേന്ദ്ര സർക്കാരാണെന്നും കേസുകൾ കെട്ടിക്കിടക്കുന്നതിൽ ആശങ്കപ്പെടുമ്പോഴും സർക്കാർ അനാവശ്യ അപ്പീലുകൾ ശീലമാക്കുകയാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന ഉൾപ്പെട്ട ബെഞ്ച് വിമർശിച്ചു. സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് ഈ നടപടി. വെറും 11 ദിവസത്തെ അനധികൃത അവധി എടുത്തതിനാണ് പത്തു വർഷം സർവീസുള്ള ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. ഇതിൽ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടും കേസ് സുപ്രീം കോടതിയിലേക്ക് എത്തിച്ചതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്.

article-image

sxczxsxz

You might also like

  • NEC

Most Viewed