യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബഹ്റൈനിൽ പ്രവാസിയായിരുന്ന കൊല്ലം പുത്തൂർ സ്വദേശി സജി ജോർജ്ജിന് റിഫ സിത്ര ഫാമിലി ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ഐവാൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജി പാപ്പച്ചൻ സ്വാഗതമാശംസിച്ചു.
ചടങ്ങിൽ തോമസ് ഇടിക്കുള, ബിജു എം. ഡാനിയൽ, മിബു ഏബ്രഹാം, ജേക്കബ് സി.വി., ലിജു ഏബ്രഹാം, തോമസ് മാത്യൂ, ഷിജി മാത്യൂ, സിബി ബേബി, ബോണി മുളപാംപള്ളിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സജി ജോർജ്ജിനുള്ള ഫാമിലി ഗ്രൂപ്പിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി. ഡിജു ജോൺ മാവേലിക്കര നന്ദി രേഖപ്പെടുത്തി. മിനി സജിയാണ് ഭാര്യ. ജോയൽ സജി, നോയൽ സജി എന്നിവർ മക്കളാണ്.
dswaaswdads



