മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശം; ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്ന് എം.എ.ബേബി
ഷീബ വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം', 'വീട്ടിൽ പോയി ചോദിക്ക്' തുടങ്ങിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവ് എം.എ. ബേബി രംഗത്തെത്തി. ഓരോ വ്യക്തിക്കും തനതായ പ്രവർത്തന ശൈലിയുണ്ടെന്നും അതിനനുസരിച്ചുള്ള വാക്കുകളായിരിക്കും ഓരോരുത്തരും പ്രയോഗിക്കുകയെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.
പിണറായി വിജയന്റേത് അച്ചടക്കമുള്ള പ്രവർത്തന ശൈലിയാണെന്ന് വ്യക്തമാക്കിയ ബേബി, പൊതുജനങ്ങളോട് പെരുമാറുമ്പോൾ എല്ലാവരും സൂക്ഷ്മതയും കരുതലും പാലിക്കണമെന്നും ഓർമ്മിപ്പിച്ചു. 'ചെറ്റത്തരം' എന്ന പ്രയോഗം ഒരു വ്യക്തിയെ അധിക്ഷേപിക്കാനല്ല, മറിച്ച് ആ വ്യക്തിയുടെ നിലപാടിനെ വിമർശിക്കാനാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം ന്യായീകരിച്ചു. അതിനാൽ ഇതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗവും, പൊതുയോഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് 'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
asaasasas



