ഇറാൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കൻ സേനയുടെ ആക്രമണം
ശാരിക l വിദേശകാര്യം
ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേന ശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക വിമാനത്താവളങ്ങൾ എന്നിവ ആക്രമണത്തിൽ തകർത്തതായും കമാൻഡ് വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് സെൻട്രൽ കമാൻഡ് ഊന്നിപ്പറഞ്ഞു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും നിർണ്ണായകമായ നടപടികൾ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
േ്ിേി


