ആക്രമണങ്ങളിൽ ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ന്യൂഡൽഹി: ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഇന്ത്യ ബഹ്‌റൈൻ ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു. കൂടാതെ, ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന ഉറച്ച പിന്തുണയ്ക്കും സംരക്ഷണത്തിനും അദ്ദേഹം ഹമദ് രാജാവിനോട് നന്ദി അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ഈ ഘട്ടത്തിൽ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed