മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ; സെക്യൂരിറ്റി ജീവനക്കാരുടെ ഇടപെടൽ നിർണ്ണായകമായി


ശാരിക l കേരളം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേന എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സീനിയർ റസിഡന്റ് ന്യൂറോ സർജനാണെന്ന് അവകാശപ്പെട്ടാണ് യുവതി എത്തിയത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ യുവതി വേഷം മാറി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം സെക്യൂരിറ്റി ജീവനക്കാർ ഓട്ടോ തടഞ്ഞ് ഇവരെ തടഞ്ഞുവെച്ചു. തുടർന്ന് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പേര് ഇവ എന്നാണെന്നും പെരുന്ന സ്വദേശിയായ താൻ ഇപ്പോൾ പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇവർ എന്തിനാണ് ഡോക്ടർ ചമഞ്ഞ് ആശുപത്രിയിലെത്തിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

article-image

sdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed