സ്വര്‍ണം കട്ടത് സിപിഎം തന്നെ; സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു: വി.ഡി.സതീശന്‍
ഷീബ വിജയൻ
ശബരിമലയിൽ നിന്ന് സ്വർണ്ണം കവർന്നത് സിപിഎമ്മാണെന്നും ഈ വിഷയത്തിൽ സോണിയ ഗാന്ധിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കാരണം അന്വേഷണ സംഘത്തിന് (SIT) തൊണ്ടിമുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉന്നതരുടെ പങ്ക് പുറത്തുവരുന്നത് വരെ സമരം തുടരുമെന്നും സഭ ബഹിഷ്കരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സ്പീക്കറുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
sdfsfdfsd


