ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ റിപബ്ലിക് ദിനം ആഘോഷിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ടീൻ ഇന്ത്യ സെക്രട്ടറി റഷീദ സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് സ്വാഗതം ആശംസിച്ചു. കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
റിഫ ഏരിയ ടീൻസ് ടീം അവതരിപ്പിച്ച 'മോഡൽ പാർലമെന്റ്', റിപബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. 'ഭരണഘടന അറിയേണ്ടതും പറയേണ്ടതും' എന്ന വിഷയത്തിൽ അഫ്നാൻ ഷൗക്കത്തലി, ഫാത്തിമ ജന്ന എന്നിവർ പ്രസന്റേഷൻ അവതരിപ്പിച്ചു. ഫാത്തിമ ഖൻസ, ഹനാൻ മഹ്മൂദ് എന്നിവരുടെ പ്രസംഗങ്ങളും മുഹമ്മദ് നോഷിൻ നയിച്ച ക്വിസ് പ്രോഗ്രാമും അറിവ് പകരുന്നതായി.
തബിൻ നജാഹ് ഗാനമാലപിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന ഫ്ലാഗ് പാസിങ്ങ് ശ്രദ്ധേയമായി. തഹിയ ഫാറൂഖ്, തമന്ന നസീം എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു. ആയിശ നദ്‌വ, ഫിൽസ ഫൈസൽ എന്നിവരായിരുന്നു അവതാരകർ.
പരിപാടികൾക്ക് ഷാനി റിയാസ് (റിഫ ഏരിയ കൺവീനർ), ഫസീല അബ്ദുല്ല (മുഹറഖ് ഏരിയ കൺവീനർ), ബുഷ്റ ഹമീദ് (മനാമ ഏരിയ കൺവീനർ), നൂറ ഷൗക്കത്തലി (ടീൻ ഇന്ത്യ ഉപദേശക സമിതിയംഗം), മിഷാൽ (സിഞ്ച് യൂണിറ്റ് കൺവീനർ), ഹസ്ന (മനാമ യൂണിറ്റ് കൺവീനർ), ഷബീഹ ഫൈസൽ (അലി യൂണിറ്റ് കൺവീനർ), ഫസീല മുസ്തഫ എന്നിവർ നേതൃത്വം നൽകി.
cddsdxds


