പാക്ടിന്റെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് 'വിന്റർ സർപ്രൈസോടെ' തുടക്കമായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ഇരുപതാം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സാഖിറിൽ സംഘടിപ്പിച്ച 'വിന്റർ സർപ്രൈസ്' പരിപാടി ശ്രദ്ധേയമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ഇതിലൂടെ ആരംഭിച്ചിരിക്കുന്നത്.

പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. രാജാസ് പ്രൊഡക്ഷനെ പ്രതിനിധീകരിച്ച് രാമദാസ് നായർ, അനിൽ കുമാർ, ജഗദീഷ്, സുരേഷ് എന്നിവരും പാക്ട് ലേഡീസ് വിംഗ് ഭാരവാഹികളായ സജിത സതീഷ് (പ്രസിഡന്റ്), ഉഷാ സുരേഷ് (സെക്രട്ടറി) എന്നിവരും ആശംസകൾ നേർന്നു. രമ്യ ഗോപ്കുമാർ, ധന്യ രാഹുൽ, സൽമാനുൽ ഫാരിസ്, രാമനുണ്ണി കൊടൂർ, ബാബു കൃഷ്ണൻ, സതീഷ് ഗോപാലകൃഷ്ണൻ, കെ.ടി. രമേഷ്, ദീപക് വിജയൻ, ഇ.വി. വിനോദ്, സുധീർ, അശോകൻ മണ്ണിൽ, ജോഷി, മണികണ്ഠൻ, ബാലു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി രവി മാരാത്ത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

article-image

345erw4rwe

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed