പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ; പ്രതിഷേധവുമായി കോൺഗ്രസ്


ഷീബ വിജയൻ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ അനുവദിച്ചു. ചട്ടപ്രകാരം 15 ദിവസത്തേക്കാണ് പരോൾ നൽകിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. കേസിലെ മറ്റ് പ്രതികളായ പീതാംബരൻ, ഗിജിൻ എന്നിവരും നിലവിൽ പരോളിലാണ്. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ എല്ലാ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച പ്രതികൾക്കാണ് ഇപ്പോൾ തുടർച്ചയായി പരോൾ ലഭിക്കുന്നത്. നേരത്തെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയതും വലിയ വിവാദമായിരുന്നു.

article-image

sdaaddfdfsa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed