തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനി (TECA) സിൽവർ ജൂബിലി ആഘോഷിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മനാമ: തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനി (TECA) ബഹ്‌റൈൻ ചാപ്റ്ററിന്റെ 25-ാം വാർഷികാഘോഷമായ 'സിൽവർ ജൂബിലി' ബഹ്‌റൈൻ കേരളീയ സമാജത്തിൽ (BKS) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖരും കുടുംബാംഗങ്ങളുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്തു.

കേരള ഐടി പാർക്സ് സി.ഇ.ഒ സുശാന്ത് കുരുന്തിൽ (തൃശൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി) മുഖ്യാതിഥിയായിരുന്നു. ലോക സാങ്കേതിക രംഗത്തും ബഹ്‌റൈൻ വ്യവസായ മേഖലയിലും എഞ്ചിനീയർമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. പ്രൊഫഷണൽ ജീവിതത്തിന് ശേഷവും തങ്ങളുടെ അറിവും പരിചയവും സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ എഞ്ചിനീയർമാർ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി പിന്നണി ഗായകരായ ശ്വേത അശോക്, ശ്രീജിഷ് സുബ്രഹ്മണ്യൻ, ഭരത് സജികുമാർ എന്നിവർ നയിച്ച സംഗീത വിരുന്നും സാരംഗി ശശിധർ കൊറിയോഗ്രഫി ചെയ്ത നൃത്തപരിപാടികളും അരങ്ങേറി.

അസോസിയേഷനൊപ്പം ബഹ്‌റൈനിൽ 25 വർഷം പൂർത്തിയാക്കിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ബിജു ആന്റോ മുഖ്യാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പുഷ്കരൻ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. കേരള എഞ്ചിനീയേഴ്സ് ഫോറം പ്രസിഡന്റ് അരുൺ അരവിന്ദ്, നെക്സ പ്രസിഡന്റ് പ്രജിത് പദ്മനാഭൻ, ടി.കെ.എം പ്രസിഡന്റ് ഹാരീസ്മോൻ എന്നിവർ ആശംസകൾ അറിയിച്ചു. നീന വിൽസൺ ചടങ്ങുകൾ നിയന്ത്രിച്ചു.

article-image

saadssda

article-image

aswdadsdsa

article-image

dewasawsdsda

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed