ഇറാന്റെ ഇന്റർനെറ്റ് വിലക്കിന് മസ്കിന്റെ പൂട്ട്; 'സൗജന്യ സ്റ്റാർലിങ്ക്' സേവനം പ്രഖ്യാപിച്ചു
ഷീബ വിജയൻ
തെഹ്റാൻ: ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ച സർക്കാർ നടപടിക്കെതിരെ വെല്ലുവിളിയുമായി ഇലോൺ മസ്ക്. ഇറാനിലുടനീളം സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം സൗജന്യമായി നൽകാൻ മസ്കിന്റെ 'സ്പേസ് എക്സ്' തീരുമാനിച്ചു. ഇതോടെ സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് പ്രതിഷേധക്കാർക്ക് പുറംലോകവുമായി ആശയവിനിമയം നടത്താൻ സാധിക്കും.
നിലവിൽ സ്റ്റാർലിങ്ക് റിസീവറുകൾ കൈവശമുള്ളവർക്ക് സബ്സ്ക്രിപ്ഷൻ ഫീസ് ഇല്ലാതെ തന്നെ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാം. ഇറാനിൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾക്ക് നിരോധനമുണ്ടെങ്കിലും ഏകദേശം 50,000 യൂണിറ്റുകൾ ഇതിനകം രാജ്യത്തേക്ക് കടത്തപ്പെട്ടതായാണ് റിപ്പോർട്ട്. സിഗ്നലുകൾ ജാം ചെയ്യാൻ ഇറാൻ സൈന്യം ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതികമായി അതിനെ പ്രതിരോധിക്കാനാണ് മസ്കിന്റെ നീക്കം. രണ്ടാഴ്ചയ്ക്കിടെ ഇറാനിലുണ്ടായ സംഘർഷങ്ങളിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്.
adsdsaads

