ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും സുരക്ഷിതം യുഎഇ നഗരങ്ങൾ
ഷീബ വിജയൻ
തനിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി അബൂദബിയും ദുബൈയും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ട്രാവൽ ഏജൻസിയായ ട്രാവൽബാഗ് നടത്തിയ 2025-ലെ ആഗോള പഠന റിപ്പോർട്ടിലാണ് യുഎഇയിലെ ഈ രണ്ട് നഗരങ്ങൾ ആദ്യ സ്ഥാനങ്ങൾ നേടിയത്. കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, മികച്ച പോലീസ് സംവിധാനം, അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയെ സോളോ ട്രാവലേഴ്സിന്റെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. പകൽ സമയത്തെയും രാത്രിയിലെയും സുരക്ഷാ സ്കോറുകൾ പരിശോധിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്. ഒമാൻ തലസ്ഥാനമായ മസ്കത്ത് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ തായ്ലൻഡിലെ ചിയാങ് മായ്, ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
dwsdsawdsa

