ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ഷീബ വിജയൻ
2025 സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കാത്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. നിർമ്മാണക്കരാർ ഏറ്റെടുത്ത ഐ.ഐ.ഐ.സി, ഊരാളുങ്കൽ സൊസൈറ്റി എന്നിവർ പൂർണ്ണമായ ബില്ലുകൾ നൽകാത്തതാണ് ഓഡിറ്റിംഗ് വൈകാൻ കാരണമെന്ന് ബോർഡ് വിശദീകരിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കണക്കുകൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിച്ച കോടതി, റിപ്പോർട്ട് നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. സ്പോൺസർഷിപ്പ് വഴി ലഭിച്ച നാല് കോടി രൂപയുടെ കണക്കും വിവിധ ബാങ്കുകൾ നൽകിയ തുകയെക്കുറിച്ചും ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
QSWsaadsas

