പാലക്കാട് ബിജെപി പട്ടികയിൽ ഉണ്ണി മുകുന്ദനും ആർ. ശ്രീലേഖയും മേജർ രവിയും; ശോഭ സുരേന്ദ്രന് താൽപ്പര്യമില്ല
ഷീബ വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ സിനിമാ താരം ഉണ്ണി മുകുന്ദനും മുൻ ഡിജിപി ആർ. ശ്രീലേഖയും ഉൾപ്പെട്ടതായി സൂചന. മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കാൻ താൽപ്പര്യപ്പെടാത്ത സാഹചര്യത്തിലാണ് ഇവരെ പരിഗണിക്കുന്നത്. സംവിധായകൻ മേജർ രവി, സി. കൃഷ്ണകുമാർ, പി.കെ. കൃഷ്ണദാസ് എന്നിവരും പാർട്ടി പരിഗണനയിലുണ്ട്.
ബിജെപി നടത്തിയ അഭിപ്രായ സർവേയിൽ ഉണ്ണി മുകുന്ദൻ, ആർ. ശ്രീലേഖ, മേജർ രവി എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചത്. ഇവരിൽ ആരെ മത്സരിപ്പിച്ചാലും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആർ. ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും.
qwaqswadqswaqw

