മുതിർന്ന നേതാക്കൾ വിരമിക്കണം; യു.ഡി.എഫിൽ 'പെരുന്തച്ചൻ കോംപ്ലക്സ്' പാടില്ലെന്ന് വി.ഡി. സതീശൻ
ഷീബ വിജയൻ
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലവിലെ ചില മുതിർന്ന നേതാക്കൾ വിരമിക്കേണ്ടി വരുമെന്നും പാർട്ടിയിൽ ആർക്കും 'പെരുന്തച്ചൻ കോംപ്ലക്സ്' പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘം റിട്ടയർ ചെയ്യുമ്പോൾ അടുത്ത തലമുറയ്ക്ക് അവസരം നൽകണമെന്നും പത്ത് വർഷം കഴിയുമ്പോൾ താനും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
100-ലേറെ സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് സതീശന്റെ അവകാശവാദം. ജനുവരി 15-നും 20-നും ഇടയിൽ സീറ്റ് വിഭജനം പൂർത്തിയാക്കും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും മുഖ്യമന്ത്രി പദത്തിനായി താൻ ത്യാഗിയാകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
dfsdesdesdsf