മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു അറസ്റ്റിൽ
ഷീബ വിജയൻ
കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എം.സി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും സിദ്ധാർത്ഥ് ഓടിച്ചു വന്ന കാർ നിയന്ത്രണം വിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ സിദ്ധാർത്ഥിനെ അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടനെതിരെ പോലീസ് കേസെടുത്തു. 'തട്ടീം മുട്ടീം' ഉൾപ്പെടെയുള്ള പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് പ്രഭു.
dsfdfsdfs
