നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം: ഏഴ് പേർ കൊല്ലപ്പെട്ടു
ഷീബ വിജയൻ
അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈഡുഗുരിയിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം വിശ്വാസികൾ സന്ധ്യാ നമസ്കാരത്തിനായി ഒത്തുകൂടിയ സമയത്താണ് ഗാംബോറു മാർക്കറ്റിന് സമീപമുള്ള പള്ളിയിൽ സ്ഫോടനമുണ്ടായത്.
പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതൊരു ചാവേർ ആക്രമണമാണെന്നും അധികൃതർ സംശയിക്കുന്നുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. 2021-ന് ശേഷം മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വലിയ ആക്രമണമാണിത്.
adsdsadsas
