ബഹ്‌റൈനിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു


പ്രദീപ് പുറവങ്കര/മനാമ

ബഹ്‌റൈനിൽ ആയുർവേദ ചികിത്സാരീതികളും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. പ്രൊഫ. ഫാത്തിമ അൽ മൻസൂരി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ 45 ആയുർവേദ ഡോക്ടർമാർ പങ്കെടുത്തു. ശാസ്ത്രീയമായ ആയുർവേദ ചികിത്സയ്ക്ക് കൂടുതൽ പ്രചാരം നൽകാനും ഡോക്ടർമാരുടെ പ്രൊഫഷണൽ ഐക്യം ശക്തിപ്പെടുത്താനും സംഘടന മുൻഗണന നൽകും. ഡോ. ബിനു ജെ. എബ്രഹാം (പ്രസിഡന്റ്), ഡോ. അജുമൽ എ.എം (സെക്രട്ടറി), ഡോ. പ്രശോഭ് കെ.പി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ലേഡീസ് വിംഗ് ഭാരവാഹികളായി ഡോ. അതുല്യ ഉണ്ണികൃഷ്ണൻ (ചെയർപേഴ്സൺ), ഡോ. ദേവി മുരളിദാസ് (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഡോ. ബിനു ജെ. എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അജുമൽ സ്വാഗതവും ഡോ. അതുല്യ നന്ദിയും പറഞ്ഞു.

article-image

fddfdfs

article-image

adsdasads

You might also like

  • Straight Forward

Most Viewed