ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള നിരോധനം നീട്ടി പാക്കിസ്ഥാൻ
ശാരിക / ഇസ്ലാമാബാദ്
ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം അടുത്ത മാസം 23 വരെ നീട്ടാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വിലക്ക് ഏർപ്പെടുത്തിയത്. വരാനിരിക്കുന്ന ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന ഈ നിരോധന കാലാവധിയാണ് ഇപ്പോൾ പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി ദീർഘിപ്പിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്റെ ഈ നടപടിക്ക് സമാനമായി പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിനും ഇന്ത്യ നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ വിള്ളൽ വ്യോമഗതാഗത മേഖലയെയും ബാധിക്കുന്നത് തുടരുകയാണ്.
fdsf
