എട്ടാമത് 'മറായി' കാർഷിക-കന്നുകാലി ഉത്പാദന പ്രദർശനം ഡിസംബർ 9 മുതൽ 13 വരെ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കാർഷിക, കന്നുകാലി ഉത്പാദനത്തിന്റെ സുസ്ഥിരത ലക്ഷ്യമിട്ടുള്ള എട്ടാമത് 'മറായി' കാർഷിക-കന്നുകാലി ഉത്പാദന പ്രദർശനം ഡിസംബർ 9 മുതൽ 13 വരെ ബഹ്‌റൈൻ ഇന്റ നാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കും. മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രി എഞ്ചിനീയർ വാഇൽ ബിൻ നാസർ അൽ മുബാറക് ഗൾഫ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാനും പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ പ്രദർശനം ഊന്നൽ നൽകും.

article-image

കാർഷിക, കന്നുകാലി മേഖലകളിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിച്ച് ഗുണപരമായ മാറ്റം കൊണ്ടുവരാൻ 'മറായി 2025' ലക്ഷ്യമിടുന്നതായി സംഘാടക സമിതി ചെയർമാൻ എഞ്ചിനീയർ ആസിം അബ്ദുൾ ലത്തീഫ് അബ്ദുള്ള വ്യക്തമാക്കി. കുതിര, ഒട്ടക പ്രദർശനങ്ങൾ, കർഷക ചന്ത, ഈന്തപ്പഴ പ്രദർശനം, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ എന്നിവ ഇത്തവണത്തെ മുഖ്യ ആകർഷണങ്ങളായിരിക്കും.

article-image

മംുനംന

You might also like

  • Straight Forward

Most Viewed