'പറഞ്ഞാലും തീരാത്ത കഥകൾ' വായനാനുഭവ സംഗമം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) സാഹിത്യ വിഭാഗം സംഘടിപ്പിച്ച വായനാനുഭവ സംഗമം ശ്രദ്ധേയമായി. ബഹ്‌റൈനിലെ സാഹിത്യകാരനായ അജിത് നായരുടെ ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന പുസ്തകത്തെ ആദരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രത്യേക പരിപാടി നടന്നത്.
വിനയചന്ദ്രൻ നായർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ കെ.എസ്.സി.എ. ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു. കഥാസമാഹാരത്തിലെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയെ കെ.എസ്.സി.എ. പ്രസിഡന്റ് രാജേഷ് നമ്പ്യാർ ചടങ്ങിൽ അഭിനന്ദിച്ചു. സാഹിത്യവേദി കൺവീനർ അജയ് പി. നായരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹരീഷ് നായർ, ഹേമ വിശ്വംഭരൻ, സതീഷ് നാരായണൻ, ജയശങ്കർ എന്നിവർ തങ്ങളുടെ വായനാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. തന്റെ വ്യക്തിഗത ജീവിതാനുഭവങ്ങൾ പലപ്പോഴും കഥകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തിൽ കഥാകാരൻ അജിത് നായർ വ്യക്തമാക്കി.
fsdf
ചടങ്ങിനു മുന്നോടിയായി, അജിത് നായരുടെ ‘നിലാവ്’ എന്ന ആൽബത്തിൽ കെ. എസ്. ചിത്ര ആലപിച്ച ഗാനത്തിന്റെ നൃത്താവിഷ്കാരം നൃത്ത അധ്യാപിക സൗമ്യ അഭിലാഷ് അവതരിപ്പിച്ചത് സദസ്സിന് നവ്യാനുഭവമായി. ഹിരണ്മയി അയ്യപ്പൻ നായർ വേദി നിയന്ത്രണം നിർവഹിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
asfdsdf
