2025-ൽ ഭക്ഷ്യവില സ്ഥിരത നിലനിർത്തി ബഹ്റൈൻ ; പണപ്പെരുപ്പം കുറഞ്ഞു


പ്രദീപ് പുറവങ്കര

മനാമ: അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ 90 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായിട്ടും, ബഹ്‌റൈൻ 2025-ൽ ഭക്ഷ്യവിലയിൽ താരതമ്യേന സ്ഥിരത നിലനിർത്തി. ആഗോള വിപണിയിലെ കടുത്ത ഏറ്റക്കുറച്ചിലുകൾക്കിടയിലാണ് ഈ സ്ഥിരത രാജ്യം നിലനിർത്തിയത്.

ട്രേഡിങ് ഇക്കണോമിക്‌സിന്റെ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബറിൽ ബഹ്‌റൈനിലെ ഭക്ഷ്യവിലപ്പെരുപ്പനിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 0.60 ശതമാനം കുറഞ്ഞു. കൂടാതെ, ഭക്ഷണം, മദ്യം ഇതര പാനീയങ്ങൾ എന്നിവയുടെ വിലയിൽ 2025 മാർച്ചിൽ 1.7 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഭക്ഷ്യവിലയുടെ പൊതുനില ഏകദേശം 1.6 ശതമാനം താഴ്ന്നു. വിശാലമായ സാമ്പത്തികരംഗത്ത്, 2024 നവംബറിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 0.4 ശതമാനമായിരുന്നു.

ഭക്ഷണത്തിന്റെയും മദ്യം ഇതരപാനീയങ്ങളുടെയും വിലയിൽ രണ്ട് ശതമാനം കുറവുണ്ടായതും, സർക്കാർ നടപ്പാക്കിയ വില നിയന്ത്രണ, മാർക്കറ്റ് മേൽനോട്ട നടപടികളുമാണ് ഈ സ്ഥിരതക്ക് മുഖ്യ കാരണം. ആഗോള ഭക്ഷ്യവിലയിലെ മാറ്റങ്ങളിൽനിന്ന് ആഭ്യന്തര വിപണിയെ ഭാഗികമായി സംരക്ഷിച്ചുനിർത്താൻ സർക്കാർ നടപടികൾക്ക് കഴിഞ്ഞതായി ബഹ്‌റൈനിലെ വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

94ൽ അധികം അടിസ്ഥാന സാധനങ്ങളെ മൂല്യവർധിത നികുതിയിൽ (വാറ്റ്) നിന്ന് ഒഴിവാക്കിയത് വിലകൾ നിയന്ത്രിച്ച് നിർത്താനും കുടുംബങ്ങളുടെ വാങ്ങൽശേഷി നിലനിർത്താനും സഹായിച്ചു. പ്രാദേശിക സൂപ്പർമാർക്കറ്റുകളിലെ സീസണൽ ഓഫറുകളും വില കുറയ്ക്കുന്നതിൽ പങ്കുവഹിച്ചു.

article-image

sdsd

You might also like

  • Straight Forward

Most Viewed