കെ.എം.സി.സി. ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉബൈദ് ചങ്ങലീരി അനുസ്മരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: മുസ്ലിം യൂത്ത് ലീഗ് മുൻ പാലക്കാട് ജില്ലാ പ്രസിഡന്റും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഉബൈദ് ചങ്ങലീരിയുടെ അനുസ്മരണ സമ്മേളനം കെ.എം.സി.സി. ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി. ഓഫീസിൽ വെച്ചായിരുന്നു പരിപാടി.

ജില്ലാ ആക്ടിംഗ് പ്രസിഡന്റ് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ.എം.സി.സി. ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഉബൈദ് ചങ്ങലീരി കാണിച്ച മാതൃക അനുകരണീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.എം.സി.സി. ബഹ്‌റൈൻ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുൽ അസീസ്, അഷ്‌റഫ് കാട്ടിൽ പീടിക, അഷറഫ് കക്കണ്ടി, മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ശറഫുദ്ദീൻ മാരായമംഗലം, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് മാഹിറ സമീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ കെ.എം.സി.സി. നേതാക്കളായ അൻവർ സാദത്ത്, അനസ് നാട്ടുകൽ, നൗഷാദ് പുതുനഗരം, മുഹമ്മദ് ഫൈസൽ, അൻസാർ ചങ്ങലീരി, ഷഫീഖ് വല്ലപ്പുഴ, കബീർ നെയ്യൂർ എന്നിവരും ജില്ലാ പ്രവർത്തക സമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

ആക്ടിംഗ് സെക്രട്ടറി അബ്ദുൽ കരീം പെരിങ്ങോട്ട് കുറിശ്ശി സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed