കുട്ടികളുടെ ആരോഗ്യത്തിനായി പ്രത്യേക മെഡിക്കൽ ക്യാമ്പ്
പ്രദീപ് പുറവങ്കര
മനാമ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14, വെള്ളിയാഴ്ച, ബഹ്‌റൈൻ എ.കെ.സി.സി.യും (AKCC) ഐ.എം.എ. മെഡിക്കൽ സെന്ററുമായി (IMA Medical Centre) സഹകരിച്ച് കുട്ടികൾക്കായി ഒരു പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിപാടിക്ക് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. ഐ.എം.എ. മെഡിക്കൽ സെന്റർ ജനറൽ മാനേജർ ജിതിൻ ദിനേശ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജീവൻ ചാക്കോ, ജിബി അലക്സ്, പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.
ക്യാമ്പിന് നേതൃത്വം നൽകിയ ഭാരവാഹികളായ ജൻസൺ ദേവസി, മോൻസി മാത്യു, മെയ്മോൾ ചാൾസ്, ജോജി കുര്യൻ, ബൈജു, ജെയിംസ് ജോസഫ്, ഷിനോയ് പുളിക്കൻ, അജിത ജസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി, ഡോക്ടർമാരായ സയ്ദ്, ജാഫർ എന്നിവർ കുട്ടികളെ പരിശോധിച്ച് ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങൾ നൽകി. പല്ലുകൾ സുരക്ഷിതമായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുവായ ആരോഗ്യ പരിരക്ഷയെക്കുറിച്ചും കുട്ടികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചു.
ആരോഗ്യ പ്രവർത്തകരായ വീണ, ജിൻസി, സജിന, ഫർസാന, ഷഹീർ, ഹർഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
sdsadsas
