ആളില്ലാ എയർ ടാക്സികൾ വരുന്നു; ആദ്യഘട്ട പരീക്ഷണം വിജയം


ഷീബ വിജയ൯

ദോഹ: ഖത്തറിൽ ആളില്ലാ എയർ ടാക്സിയുടെ ആദ്യഘട്ട പരീക്ഷണം വിജയകരം. പൂർണമായും സ്വയം നിയന്ത്രണ സംവിധാനത്തിൽ പറക്കുന്ന എയർ ടാക്സിക്ക് പൈലറ്റിന്റെ ആവശ്യമില്ല‌. എ.ഐ സംവിധാനവും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രണ സംവിധാനത്തിലൂടെ, മനുഷ്യന്റെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതെയാണ് പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയത്. നവീകരണവും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും ലക്ഷ്യമിട്ടുള്ള ഒരു ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത്.

നിരവധി പരീക്ഷണഘട്ടങ്ങൾ എയർ ടാക്സി ഡെമോൺസ്ട്രേഷന്റെ ഭാഗമായി നടത്തും. അടിസ്ഥാന സൗകര്യങ്ങൾ, ഓപറേഷനൽ സംവിധാനങ്ങളുടെ അംഗീകാരം, സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെ എല്ലാ സാങ്കേതിക, പ്രവർത്തന കാര്യങ്ങളും പരിഗണിക്കും. പുതിയ മൊബിലിറ്റി സിസ്റ്റം രാജ്യത്ത് സുരക്ഷിതമായും ഫലപ്രദമായും നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നിരവധി ഘട്ടങ്ങളിലായി പരീക്ഷണം നടത്തും. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സുരക്ഷിതവും വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമായ രാജ്യത്തിന്റെ സ്മാർട്ട് മൊബിലിറ്റിയിലേക്ക് പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഗതാഗത മന്ത്രാലയത്തിന്റെ സംരംഭങ്ങളുടെ ഭാഗമാണിത്.

article-image

asaadsdads

You might also like

  • Straight Forward

Most Viewed