ബഹ്‌റൈൻ വൈദ്യുതി ശൃംഖല വികസനത്തിന് കുവൈത്ത് ഫണ്ട് വായ്പ നൽകും; കരാറിൽ ഒപ്പുവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ 220, 66 കെ.വി. വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല വികസനപദ്ധതിക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ സർക്കാറും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റും വായ്പാ കരാറിൽ ഒപ്പുവെച്ചു.

ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കുവൈത്ത് ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് ശംലാൻ അൽ ബഹറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.

ഈ വികസനപദ്ധതി ഒരു സുപ്രധാന തന്ത്രപരമായ സംരംഭമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് കമൽ അഹമ്മദ് അഭിപ്രായപ്പെട്ടു. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും നഗര, സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും എല്ലാ മേഖലകളിലും വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

You might also like

  • Straight Forward

Most Viewed