കൊല്ലം പ്രവാസി അസോസിയേഷൻ 'പ്രവാസി ശ്രീ' വനിതാ സമ്മേളനം 'നവജ്വാല' ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) വനിതാ വിഭാഗമായ 'പ്രവാസി ശ്രീ'യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും വനിതാ സമ്മേളനവും ബാങ്‌സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. 'നവജ്വാല' എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
െംെം
മംെംമ
െമനംന
പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപാ അരവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രമുഖ നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ 'നവജ്വാല' സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതം ആശംസിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും ഫോർ പി.എം. ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായിരുന്നു.
ബഹ്റൈൻ കേരളീയ സമാജം ലേഡീസ് വിങ് പ്രസിഡന്റ് മോഹിനി തോമസ്, സുനോ റേഡിയോ പ്രോഗ്രാം ഹെഡ് ആർ.ജെ. ബോബി, കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരളസഭാംഗവുമായ ബിജു മലയിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
േ്ി്േി
ി്േി
കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്റർ, പ്രവാസി ശ്രീയുടെ പ്രവർത്തന രീതികളെക്കുറിച്ചും സംഘടനാപരമായ നേട്ടങ്ങളെക്കുറിച്ചും വിശദമായ വിവരണം നൽകി.
കെ.പി.എ. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രവാസി ശ്രീയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അഡ്വക്കേറ്റ് പ്രദീപാ അരവിന്ദ് പ്രവാസി ശ്രീയുടെ ചെയർപേഴ്സണായും ഷാമില ഇസ്മായിൽ, അഞ്ജലി രാജ് എന്നിവർ വൈസ് ചെയർപേഴ്സൺമാരായും ചുമതലയേറ്റു. ഇതിനു പുറമെ, പ്രവാസി ശ്രീയുടെ 11 യൂണിറ്റുകളിൽ നിന്നുള്ള യൂണിറ്റ് ഹെഡുകളും സബ് ഹെഡുകളും ഈ ചടങ്ങിൽ വെച്ച് സ്ഥാനമേറ്റെടുത്തു.
കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, പ്രവാസി ശ്രീ കോർഡിനേറ്റർ രഞ്ജിത്ത് ആർ. പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി ശ്രീ 'നവജ്വാല' പ്രോഗ്രാം കോർഡിനേറ്റർ ഷാനി നിസാർ നന്ദി രേഖപ്പെടുത്തി.
േ്ി്േി
