സ്വകാര്യ ശുചീകരണ സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണണെന്ന നിർദേശവുമായി പാർലിമെന്റ് അംഗങ്ങൾ


പ്രദീപ് പുറവങ്കര


മനാമ: സ്വകാര്യ ശുചീകരണ സ്ഥാപനങ്ങൾ ചെറുകിട, ഇടത്തരം സംരംഭകരിൽ നിന്ന് അന്യായമായ ഫീസ് ഈടാക്കുന്നെന്ന വ്യാപകമായ പരാതികളെ തുടർന്ന്, ഈ സ്ഥാപനങ്ങളുടെ മേൽ സർക്കാർ നിയന്ത്രണം ശക്തമാക്കാൻ ബഹ്‌റൈൻ പാർലമെന്റിൽ നിർദേശം. ഡോ. മഹ്ദി അൽ ഷുവൈഖിൻ്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ ചേർന്നാണ് ഇതുസംബന്ധിച്ച ശുപാർശ സഭയിൽ സമർപ്പിച്ചത്.

മാലിന്യ ശേഖരണത്തിനായി പല സ്വകാര്യ സ്ഥാപനങ്ങളും അന്യായമായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. ഒരു മാലിന്യ കണ്ടെയ്‌നറിന് പ്രതിമാസം 110 ദിനാറിലധികവും, ഓരോ അധിക കണ്ടെയ്‌നറിനും 20 ദിനാറിലധികവും ഈടാക്കുന്ന കമ്പനികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും നിർദേശത്തിൽ ആവശ്യപ്പെടുന്നു.

ഈ വലിയ ചെലവ് പല ചെറുകിട സംരംഭകർക്കും താങ്ങാനാവുന്നില്ലെന്ന് ഡോ. അൽ ഷുവൈഖി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന വ്യവസ്ഥയില്ലാത്ത ഫീസ് കാരണം നിരവധി സംരംഭകർ ദുരിതത്തിലാണെന്നും, ഈ മേഖലയിൽ സർക്കാർ നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asddsdasadss

You might also like

  • Straight Forward

Most Viewed