വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ എസ്.ഐ.ആർ. ബോധവൽക്കരണം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര


മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച എസ്.ഐ.ആർ. (SIR) ബോധവൽക്കരണവും വോട്ടേഴ്സ് രജിസ്‌ട്രേഷൻ പരിശീലനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹൂറയിലെ റയ്യാൻ മദ്രസ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.

സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സാദിഖ് ബിൻ യഹ്‌യ സ്വാഗതം ആശംസിച്ചു. എസ്.ഐ.ആർ. പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചും അതിൽനിന്ന് വിട്ടുനിന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആമുഖ പ്രഭാഷണത്തിലൂടെ സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ ബോധവാന്മാരാക്കി. പ്രവാസികൾ വോട്ടേഴ്‌സ് രജിസ്‌ട്രേഷൻ എങ്ങനെ നടത്തണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തങ്ങളുടെ ഉത്തരവാദിത്തം എങ്ങനെ നിർവ്വഹിക്കണമെന്നും പരിശീലകൻ ഷബീർ കണ്ണൂർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹത്തോടൊപ്പം പി.പി. ഹനീഫ് വിശദീകരണം നൽകി.

ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എല്ലാ ദിവസവും വൈകീട്ട് 4:30 മുതൽ 7:00 മണി വരെ റയ്യാൻ സ്റ്റഡി സെന്ററിൽ അവസരമുണ്ടായിരിക്കുന്നതാണ്. ബിനു ഇസ്മായിൽ നന്ദി രേഖപ്പെടുത്തി.

article-image

eqweqwewq

article-image

dvdfsds

You might also like

  • Straight Forward

Most Viewed