കെപിഎ പൊന്നോണം 2025: വിജയാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ (കെപിഎ) ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ നടത്തിയ 'കെപിഎ പൊന്നോണം 2025' ഓണാഘോഷങ്ങളുടെ വിജയകരമായ സമാപനത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി. കെപിഎ സെൻട്രൽ, ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അബു സാമി സ്വിമ്മിങ് പൂളിലായിരുന്നു സംഗമം സംഘടിപ്പിച്ചത്.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
'കെപിഎ പൊന്നോണം 2025'ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും 'പ്രവാസി ശ്രീ' യൂണിറ്റ് അംഗങ്ങളെയും ചടങ്ങിൽ മൊമന്റോ നൽകി അനുമോദിച്ചു. കൂടാതെ, ഓണാഘോഷങ്ങൾക്ക് കലാവിരുന്നൊരുക്കിയ കെപിഎയുടെ സ്വന്തം കലാസംഘമായ 'സൃഷ്ടി സിംഫണി' ടീമിനെയും ആദരിച്ചു. പ്രസിഡന്റ് അനോജ് മാസ്റ്റർ മൊമന്റോ, സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാറിനും ടീം സിംഫണിക്കും കൈമാറി. ട്രഷറർ മനോജ് ജമാൽ നന്ദി രേഖപ്പെടുത്തി.
സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. കെപിഎ സിംഫണി ടീം അവതരിപ്പിച്ച ഗാനവിരുന്ന് കുടുംബ സംഗമത്തിന് പകിട്ടേകി.
dsdfsdfs
assadsa
asasd
dsczdsds
fdfdsafse
cdxzxxsaz
erwfrewew
