സെന്റ് മേരീസ് കത്തീഡ്രലിൽ എക്യൂമിനിക്കൽ സംഗീത സന്ധ്യ നാളെ; അംബാസഡർ മുഖ്യാതിഥി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ എക്യൂമിനിക്കൽ സംഗീത സന്ധ്യ 'സമ്‌റോ-ല-മോറിയോ' നാളെ (നവംബർ 14, വെള്ളിയാഴ്ച) നടക്കും. സൽമാനിയയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് വൈകീട്ട് 5:30-നാണ് പരിപാടി ആരംഭിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗീത സന്ധ്യ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ വിവിധ അപ്പസ്തോലിക ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഈ പരിപാടിയിൽ അണിനിരക്കും.

ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി ഫാ. തോമസ്കുട്ടി പി. എൻ., കത്തീഡ്രൽ ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു ഈപ്പൻ, ക്വയർ മാസ്റ്റർ അനു ടി. കോശി, ക്വയർ സെക്രട്ടറി സന്തോഷ് തങ്കച്ചൻ എന്നിവർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഏവരെയും ഈ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

article-image

ersrer

You might also like

  • Straight Forward

Most Viewed