കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ വനിതാ വിംഗിന് പുതിയ ഭാരവാഹികൾ


പ്രദീപ് പുറവങ്കര

മനാമ : കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ വനിതാ വിംഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസി ഹാളിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് പുതിയ നേതൃനിരയെ പ്രഖ്യാപിച്ചത്. സുബൈദ പി.കെ.സി. പ്രസിഡന്റായും ഷബാന ബഷീറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര വനിതാ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ കാസർഗോഡ് ജില്ലാ മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി. സുബൈദ പി.കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്‌ലീന സലീം എന്നിവരെയും തിരഞ്ഞെടുത്തു. മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ. എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറി മുനീർ ഒഞ്ചിയം, കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ലാ പ്രവർത്തക സമിതി അംഗം ഹാഷിർ കഴുങ്ങിൽ, മുഫ്‌സിന ഫാസിൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

article-image

zdcxcffdfd

You might also like

  • Straight Forward

Most Viewed