ഖത്തർ-ബഹ്റൈൻ കടൽയാത്ര ബോട്ട് സർവിസ് ആരംഭിച്ചു
ഷീബ വിജയൻ
ദോഹ: ഖത്തറും ബഹ്റൈനും തമ്മിലുള്ള പാസഞ്ചർ കടൽ സർവിസിന് തുടക്കം. സമുദ്രപാതയിലൂടെ ബഹ്റൈനിലേക്കുള്ള യാത്ര ആരംഭിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വിനോദം, വാണിജ്യ മേഖലകളിൽ മികച്ച അവസരങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ബഹ്റൈനിലെ സആദ തുറമുഖത്തുനിന്ന് പുറപ്പെട്ട ഫെരി സർവിസ് ഒരു മണിക്കൂറുകൊണ്ട് ഖത്തറിലെ അൽ റുവൈസ് തുറമുഖത്തെത്തി. നിലവിൽ കരമാർഗം ബഹ്റൈനിൽനിന്ന് ഖത്തറിലെത്താൻ അഞ്ച് മണിക്കൂറിലധികം സമയമെടുക്കാറുണ്ട്. ഈ അവസരത്തിലാണ് കടൽ സർവിസ് യാത്രകൾക്ക് ഫെരി സർവിസ് വഴിത്തിരിവായെത്തുന്നത്. ഏകദേശം 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) നീളമുള്ള 50 മിനിറ്റ് ദൈർഘ്യമുള്ള പുതിയ സമുദ്ര യാത്രാ പാതയാണിത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത വാഹനത്തിന് ശരാശരി 30 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മനോഹരമായ കടൽക്കാഴ്ചകൾ ആസ്വദിച്ചുള്ള സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവമാണ് പുതിയ ഫെറി സർവിസ് വാഗ്ദാനം ചെയ്യുന്നത്.
asdsasdc
