കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ : ബഹ്റൈൻ പ്രവാസിയായ കണ്ണൂർ തിലാന്നൂർ സ്വദേശി മനോജ് ചന്ദ്ര നിര്യാതനായി. 52 വയസായിരുന്നു പ്രായം. മസ്തിഷ്കാഘാതം കാരണം ഒരാഴ്ച്ചയായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇരുപ്പത്തിയെട്ട് വർഷത്തോളമായി ബഹ്റൈനിലെ സിറോക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. അസുഖ വിവരമറിഞ്ഞ് ഭാര്യയും ഇളയ മകനും നാട്ടിൽ നിന്ന് നേരത്തേ ബഹ്റൈനിലെത്തിയിരുന്നു. ഭാര്യ ഷിഫ മനോജ്, മക്കൾ റോഹൻ (പ്ലസ് ടു വിദ്യാർത്ഥി), രോഹിത് (ആറാം ക്ലാസ് വിദ്യാർത്ഥി). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
aa
