പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലികളിൽ തുടരാൻ അനുവദിക്കില്ല; കുവൈത്ത്


ഷീബ വിജയൻ


കുവൈത്ത് സിറ്റി I പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലികളിൽ തുടരാൻ അനുവദിക്കില്ലെന്ന് കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ. പൗരത്വം നേടിയതുമായി ബന്ധപ്പെട്ട് തട്ടിപ്പ്, വ്യാജ പ്രഖ്യാപനങ്ങൾ, കള്ളത്തരങ്ങൾ എന്നിവ തെളിഞ്ഞ കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ ഔദ്യോഗിക പട്ടിക സിവിൽ സർവീസ് ബ്യൂറോ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കൈമാറി. ഈ വ്യക്തികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ബ്യൂറോ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശങ്ങൾ നൽകിയതായും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

article-image

axasas

article-image

asasads

You might also like

Most Viewed