കുവൈത്തിൽ റിലേഷൻഷിപ് സർട്ടിഫിക്കറ്റിൽ ആറു പേരുകൾ‍ വരെ ഉൾ‍പ്പെടുത്താം


ബന്ധുക്കളുടെ വിസ ആവശ്യങ്ങൾക്കും മറ്റുമായി പ്രവാസികൾ റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിൽ വ്യക്തത വരുത്തി ഇന്ത്യൻ എംബസി. റിലേഷൻഷിപ് സർട്ടിഫിക്കറ്റിൽ ആറു പേരുകൾ‍ വരെ ഉൾ‍പ്പെടുത്താം. ഓരോ വ്യക്തിക്കും പ്രത്യേകമായി അപേക്ഷ നൽ‍കേണ്ടതില്ലെന്നും ഒരു സർ‍ട്ടിഫിക്കറ്റിൽ‍തന്നെ ആറു പേരുകൾ‍ ലിസ്റ്റ് ചെയ്യാമെന്നും എംബസി വ്യക്തമാക്കി. പാസ്‌പോർട്ട്, സിവിൽ‍ ഐഡി, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് സമർ‍പ്പിക്കേണ്ടത്‌. ഭാര്യക്കായി റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ‍ അപേക്ഷകന്റെ പാസ്‌പോർട്ടിൽ പങ്കാളിയുടെ പേർ നിർബന്ധമായും സൂചിപ്പിച്ചിരിക്കണമെന്നും വ്യക്തമാക്കി.   

ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക്  ഒരുമിച്ച് റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്ക് ഇത് ഗുണംചെയ്യും. കുവൈത്തിൽ കുടുംബ, സന്ദർശന വിസകൾ പുനരാരംഭിച്ചതോടെ നിരവധി പേരാണ് റിലേഷൻഷിപ് സർട്ടിഫിക്കറ്റിനായി എംബസിയെ സമീപിക്കുന്നത്. അപേക്ഷകർക്ക് ഇതുസംബന്ധമായ നിരവധി സംശയങ്ങൾ‍ ഉയർ‍ന്നതിനെ തുടർ‍ന്നാണ്‌ എംബസി വിശദീകരണം നൽ‍കിയത്. അപേക്ഷകനും വരുന്നവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് അറബിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താണ് എംബസിയെ സമീപിക്കേണ്ടത്. ഇത് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തണം. ഇതാണ് വിസിറ്റ്് സക്കായുള്ള അപേക്ഷയോടൊപ്പം റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്മെന്റുകളിൽ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ1. അപേക്ഷകന്റെ പാസ്പോർട്ട്, സിവിൽ ഐഡി  2. ബന്ധുക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പി 3. റിലേഷൻഷിപ് തെളിയിക്കുന്നതിനുള്ള രേഖകൾ (പാസ്പോർട്ട്/ജനന സർട്ടിഫിക്കറ്റ്/വിവാഹ സർട്ടിഫിക്കറ്റ്)

article-image

രുപരുപരു

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed