സ്വകാര്യ സ്കൂൾ അധ്യാപകർക്ക് കുവൈത്തിലേക്ക് മടങ്ങിവരാൻ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്കൂൾ അധ്യാപകരുടെ മടങ്ങി വരവിനു കൊറോണ എമർജൻസി കമ്മിറ്റി അനുമതി നൽകി. സമിതി മേധാവിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബർ അൽ അലിയാണ് ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്.സ്വകാര്യ സ്കൂൾ ഉടമകളുടെ യൂണിയൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഉപ പ്രധാനമന്ത്രി ഉത്തരവ് നൽകിയതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.