കുവൈത്തിൽ കൊടും ചൂട്; താപനില 46 ഡിഗ്രി കടന്നു


കുവൈത്ത് സിറ്റി : കുവൈത്ത് കൊടും ചൂടിലേക്ക്. താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നതയും വരും ദിവസങ്ങളിൽ തപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽ ആരംഭിച്ചതോടെ ഉയർന്ന താപനിലയാണ് രേഖപെടുത്തിയത്. അടുത്ത ദിവസങ്ങളിൽ തപനില 48 ഡിഗ്രിയായി ഉയരുമെന്നാണ് പ്രവചനം. അതേസമയം പൊതുജനങ്ങൾ വേണ്ട ജാഗ്രത പുലർത്തണമെന്നും സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ആരോഗ്യ മന്ത്രാലയ നിർദേശം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

You might also like

Most Viewed