കുവൈത്തില്‍ കൊയിലാണ്ടി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു


 

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സെയ്‍ദ് ഹൈദ്രോസ് സഖാഫ് (59) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിഷ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ - മുബീന. മക്കള്‍ - ഹിന, സെയ്‍ദ് അജീബ് സഖാഫ്, ഹിബ, ഹന്ന. ഭാര്യയും ഒരു മകളും കുവൈത്തിലുണ്ട്. കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം കുവൈത്തില്‍ ഖബറടക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed