കണ്ണൂരിൽ 50കാരനെ വെടിവെച്ച് കൊലപ്പെടുത്തി


 

കണ്ണൂർ: ചെറുപുഴയിൽ അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കാനംവയൽ ചേനാട്ട് കോല്ലിയിലെ കൊങ്ങോലയിൽ സെബസ്റ്റ്യൻ ആണ് മരിച്ചത്. അയൽവാസി ടോമിയാണ് സെബാസ്റ്റ്യനെ വെടിവച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മദ്യപിച്ച് ബഹളം വച്ച ടോമിയെ സെബാസ്റ്റ്യൻ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സെബാസ്റ്റ്യനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ടോമി ഒളിവിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed