കുവൈത്ത് പൊതുമാപ്പ്: 6750 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി


കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 6750 പേർ നാട്ടിലേക്ക് മടങ്ങി. നിലവിൽ 431 പേർ മാത്രമാണ് ക്യാന്പുകളിൽ അവശേഷിക്കുന്നത്. 7181 ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഒരു മാസക്കാലം നീണ്ടു നിന്ന പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരിൽ 80 ശതമാനം പേരും ഇതിനകം നാടണഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിൽ പറയുന്നു. ഏപ്രിൽ 16 മുതൽ 20 വരെയായിരുന്നു ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ.  

രജിസ്ട്രേഷൻ പൂർത്തിയായത് മുതൽ യാത്രാ ദിവസം വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇവർക്ക് താമസ സൗകര്യമൊരുക്കുന്നത്. രജിസ്റ്റർ ചെയ്തവരെ സ്വന്തം താമസസ്ഥലത്തേക്ക്തിരിച്ചയച്ചിട്ടില്ല. ഇവരിൽ പലവിധ രോഗബാധിതരുമുണ്ട്. കൊവിഡ് ബാധിക്കുമോ എന്ന ഭീതിയിലുമാണിവർ. വൈകാതെ തിരിച്ചുപോക്ക് സാധ്യമാവുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed