ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ നാടുകടത്തും


കുവൈത്ത് :  ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും അത് നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പി‌ആർ ഡയറക്ടറേറ്റ് ജനറൽ പത്രക്കുറിപ്പിൽ അറിയിച്ചു. റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം 263 പേർ മരിച്ചതായി നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.

2017ലേതിനെക്കാൾ 4% അധികമാണ് അത്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ മരണം- 86പേർ. കുറവ് സിറ്റി ഗവർണറേറ്റിലും (13 പേർ). 4584 കേസുകളാണ് ട്രാഫിക് കോടതിയിൽ എത്തിയത്. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ കഴിഞ്ഞ വർഷം 300 പേർക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 263 ലൈസൻസുകൾ റദ്ദാക്കി. 4,88,778 ദിനാർ പിഴയീടാക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ  20 കേസുകളും ഡിസംബറിൽ മാ‍ത്രം 1576 കേസുകളുമാണ് റജിസ്റ്റർ ചെയ്തത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed