കുവൈറ്റില്‍ സൂര്യാഘാതം : മരണം റിപ്പോര്‍ട്ട് ചെയ്തു


കുവൈറ്റ്: കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. സുറ പ്രദേശത്ത് ഇന്നലെയാണ് സംഭവം. ഈജിപ്ത് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് .തുറന്ന പ്രദേശത്ത് ദീര്‍ഘ നേരം ജോലി ചെയ്തിരുന്ന ഇയാള്‍ തിരികെ നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു .

മൃതദേഹത്തിനടുത്ത്  പണി ആയുധങ്ങളും കിടന്നിരുന്നു. സൂര്യനു കീഴില്‍ ദീര്‍ഘനേരം നിന്നത് മൂലമാണ് താപാഘാതം ഏറ്റതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed