രാമപുരം അസോസിയേഷൻ കുവൈറ്റ് എം എം ജേക്കബ് അനുശോചനയോഗം .

കുവൈത്ത് സിറ്റി : ദേശീയ നേതാവും, കേരളത്തിലെ, പ്രത്യേകിച്ചും രാമപുരംകാരുടെ അഭിമാനവുമായിരുന്ന ഡോ. എം എം ജേക്കബ് മുണ്ടക്കലിന്റെ വിയോഗത്തിൽ രാമപുരം അസ്സോസിയേഷൻ കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു.
രാജ്യത്തിനു തന്നെ അഭിമാനമാകും വിധം തുടർച്ചയായ നിരവധി വർഷങ്ങൾ ഐക്യരാക്ഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധികരിച്ച ജേക്കബ്, നീണ്ട 12 വർഷകാലം മേഘാലയ ഗവർണർ, മൂന്ന് തവണ കേന്ദ്ര സഹ മന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി തുടങ്ങിയ സ്ഥാനം വഹിച്ചു. ജാതി മത രാക്ഷ്ട്രീയ ഭേദമന്ന്യേ രാമപുരംകാരുടെ മുഴുവൻ സ്നേഹബഹുമാനപാത്രമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാമപുരത്തിനു ഒരിക്കിലും നികത്താൻ ആവാത്ത ഒരു നഷ്ടമാണെന്ന് മുഖ്യ അനുശോചന പ്രഭാക്ഷണത്തിൽ സംഘടനാ രക്ഷാധികാരി ചെസ്സിൽ ചെറിയാൻ പറഞ്ഞു.
പ്രസിഡന്റ് റോബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിജു ജേക്കബ്, ജയ്ബി മാനുവൽ, ജാക്സൺ ടോം, സുജിത് ആൻഡ്രൂസ്, അനൂപ് രാഘവൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.