തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്‌ക്) ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി, കുവൈറ്റിലെ പ്രവാസികൾക്ക് വേണ്ടി "ഹൃദയാഘാതവും പ്രതിരോധവും" ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജഹ്റ എക്സിർ മെഡിക്കൽ സബ് സ്പെഷ്യലിറ്റിസ് സെന്ററിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോക്ടർ. ഹസ്സൻ അലി ഖാൻ സെമിനാറിന് നേതൃത്വം നൽകി. ഹൃദയാഘാതം വരാനുള്ള സാഹചര്യങ്ങളും, ലക്ഷണങ്ങളും, മുൻകരുതലുകളും അതിന്റെ പ്രതിരോധവും ചികിത്സാരീതികളെ കുറിച്ചും വിശദമായി വിവരിക്കുകയും ചെയ്തു. 

ജൂലൈ 6, അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു 4.30 മുതൽ 7മണി വരെ നടന്ന പരിപാടിയിൽ കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ പങ്കെടുക്കുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. ബിജു കടവി അധ്യക്ഷതയും, സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ. പൗലോസ് സ്വാഗതവും, ഡോക്ടർ. ഹസ്സൻ അലി ഖാൻ ഉദ്ഘാടനവും നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. മനോജ്‌ കുരുംബയിൽ, വനിതാവേദി കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക് എന്നിവർ ആശംസയും, വൈസ് പ്രസിഡന്റ് ശ്രീ ഹേമചന്ദ്രൻ മച്ചാട് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

You might also like

Most Viewed