ഇന്ത്യയിൽ നിന്നുള്ള വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ റി­ക്രൂ­ട്മെ­ന്റ് ഈ ‌ആഴ്ച മു­തൽ


കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഈ ആഴ്ച ആരംഭിക്കുമെന്ന് അൽ ദുറ കന്പനി ജനറൽ മാനേജർ സാലെ അൽ വുഹൈബ് അറിയിച്ചു. ഇന്ത്യൻ വനിതാ ഗാർഹിക തൊഴിലാളിയെ ലഭിക്കുന്നതിനു തൊഴിലുടമ നൽകേണ്ട ഫീസ് 460 ദിനാർ ആണെന്നും അദ്ദേഹം അറിയിച്ചു. 

വിദേശത്തുനിന്നു ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് സർക്കാർ നിയന്ത്രണത്തിൽ സ്ഥാപിതമായ കന്പനിയാണ് അൽദുറ. നേരത്തേ ആവശ്യപ്പെട്ടത നുസരിച്ച് നോർക്ക-റൂട്ട്സ് തയ്യാറാക്കിയ ഡേറ്റാബേസിൽനിന്നു നൽകിയ 100 ബയോഡേറ്റ കളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 40 മലയാളികൾക്കാണ് ആദ്യഘട്ടത്തിൽ നിയമനം നൽകുന്നത്.

മനുഷ്യക്കടത്തിനെതിരെ കർശന നടപടിയാണു സർ ക്കാർ സ്വീകരിക്കുന്നതെന്ന് സാമൂഹിക - തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.  വ്യാജ കന്പനിയുടെ ഇഖാമയിൽ ഉള്ളവരുടെ ഇഖാമ റദ്ദാക്കാനും അത്തരക്കാരെ കണ്ടെത്തി നാടുകടത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഹിന്ദ് അൽ സബീഹ് പറഞ്ഞു.

You might also like

Most Viewed